ചുവരുകള്‍ പറയും കഥകള്‍...

by Vipin C Vijayan July. 13, 2017 880 views
ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാന്‍ ഏകയാകും
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങും ഈ പ്രണയം.....

ഒടുവില്‍ നമ്മള്‍ പിരിയും ഈ കടവില്‍ ഞാന്‍ ഏകയാകും പടിവാതില്‍ ചാരിമെല്ലെ പടിയിറങ്ങും ഈ പ്രണയം.....

അച്ഛന്‍റെയും അമ്മയുടെയും കൂടെയുള്ള സി.എം.എസില്ലേക്കുള്ള എന്‍റെ ആദ്യ പോക്കില്‍... (അഡ്മിഷ്യനു വേണ്ടി) ക്യാമ്പസ്‌ കണ്ടയുടനെ അച്ഛന്‍ അമ്മയോടായ് പറഞ്ഞു; “ഇത് നമ്മുടെ ‘കേരള വര്‍മ്മ’ പോലെതന്നെയാണല്ലോ...”

കേരള വര്‍മ്മ കോളേജിനെക്കുറിച്ച് അതുവരെ ആകെ അറിയാമായിരുന്നത്; അത് തൃശ്ശൂരില്‍ ആണെന്നത് മാത്രമായിരുന്നു. അന്ന് അച്ഛന്‍ സി.എം.എസിനെ, ‘കേരള വര്‍മ്മ’യോട് സാദൃശ്യപ്പെടുത്തിയ നിമിഷം തീര്‍ച്ചപ്പെടുത്തിയതാണ്; എന്നെങ്കിലും ആ കലാലയം ഒന്ന് കാണണമെന്ന്...

ഋതുമതിയായ നാള്‍ മുതല്‍ക്കെ
എല്ലാമാസവും മുടങ്ങാതെ
എന്നില്‍ നടക്കുന്ന
രക്തരൂക്ഷിത വിപ്ലവമാണ്
ആര്‍ത്തവം

ഋതുമതിയായ നാള്‍ മുതല്‍ക്കെ എല്ലാമാസവും മുടങ്ങാതെ എന്നില്‍ നടക്കുന്ന രക്തരൂക്ഷിത വിപ്ലവമാണ് ആര്‍ത്തവം

മൂന്ന് വര്‍ഷം നീണ്ടു നിന്ന എന്‍റെ ഡിഗ്രി പഠനം അവസ്സാനിച്ച്, ഇനിയെന്തെന്നുള്ള ചോദ്യത്തിനു മുന്നില്‍ ഒരേസമയം ആകുലതകളോടെയും പ്രതീഷകളോടെയും പകച്ചു നിന്ന ആ സമയത്താണ് ‘കേരള വര്‍മ്മ’ വീണ്ടും എന്‍റെ ചിന്തകളിലേക്ക് കയറി വന്നത്. അതിനു പിന്നിലെ കാരണങ്ങള്‍ പലതായിരുന്നു;

ഒന്ന്; ഞാന്‍ അപ്പോള്‍ തൃശ്ശൂരില്‍ തന്നെയായിരുന്നു... രണ്ട്; എനിക്ക് ആവശ്യത്തിലധികം സമയമുണ്ടായിരുന്നു... മൂന്ന്; എനിക്കെങ്ങോട്ടെങ്കിലും പോകണമായിരുന്നു...

ഞാന്‍ അധികം ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ ക്യാമറ എടുത്തുവച്ച്‌ നേരെ വിട്ടു.., ‘കേരള വര്‍മ്മ’യിലേക്ക്...

എങ്ങിനെ നിശബ്ദരാക്കാം
എന്നാണ് അവര്‍ നോക്കിയത്
എങ്ങിനെ പൊരുതി നില്ക്കാം
എന്നാണ് നമ്മള്‍ ശ്രമിച്ചത്‌

എങ്ങിനെ നിശബ്ദരാക്കാം എന്നാണ് അവര്‍ നോക്കിയത് എങ്ങിനെ പൊരുതി നില്ക്കാം എന്നാണ് നമ്മള്‍ ശ്രമിച്ചത്‌

രണ്ട് കലാലയങ്ങളും തമ്മില്‍, അച്ഛന്‍റെ വാക്കുകളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചുക്കൂട്ടിയത്ര സാമ്യമൊന്നുമുണ്ടായിരുന്നില്ല. എന്നിരുന്നാലും, പഴമയും പ്രകൃതിയും ഇവിടെയും ലയിച്ചിരിക്കുന്നു..; വേര്‍പിരിയ്ക്കാനാകാത്ത വിധം...

എന്‍റെ കണ്ണുകളില്‍ സൗന്ദര്യം കൂടുതല്‍ സി.എം.എസിനായിരുന്നു... എന്നിരുന്നാലും, പുതുമയുടെ പുതപ്പിനാല്‍ മൂടപ്പെടുമ്പോള്‍ സി.എം.എസില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 'ചുവരെഴുത്തുകള്‍' നിറം മങ്ങാതെ ‘കേരള വര്‍മ്മ’യില്‍ വികാരങ്ങള്‍ വിളിച്ചോതിക്കൊണ്ടിരിക്കുന്നതായ് ഞാന്‍ കണ്ടു.

എന്നെയേറെ ആകര്‍ഷിച്ചതും, എന്നെ എന്‍റെ കലാലയ ഓര്‍മ്മകളിലേക്ക്‌ തിരിച്ചുക്കൊണ്ടുപോയതും, ഈ ചുവരെഴുത്തുകളാണ്...

ചുവരെഴുത്തുകളില്‍ എനിക്കിഷ്ട്ടപ്പെട്ടവയുടെ ചിത്രങ്ങള്‍ തിരിച്ചുചെന്നമ്മയെ കാണിച്ചപ്പോഴാണ് ഞാന്‍ ആ കാര്യം അറിഞ്ഞത്; എന്‍റെ അച്ഛന്‍ പഠിച്ചതും ഈ കലാലയത്തിലായിരുന്നു...

അങ്ങനെ ‘കേരള വര്‍മ്മ’യിലെ ചുവരെഴുത്തുകള്‍ എനിക്ക് പറഞ്ഞുതന്നു; അതുവരെ ഞാന്‍ കേള്‍ക്കാതിരുന്നതായ കഥകള്‍..; സത്യങ്ങള്‍...

Join the conversation
0
Be the first one to comment on this post!
Up
Copyright @Photoblog.com